ആലുവ: ദേശീയപാതയിൽ പുളിഞ്ചോടുമുതൽ മുട്ടം എസ്.സി.എം.എസ് കോളേജ് വരെയുള്ള ഭാഗത്തെ മീഡിയൻ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർക്ക് അപകടക്കെണിയായി. മീഡിയനകത്ത് മണ്ണ് നിറക്കാത്തതിനാൽ കാൽനട യാത്രക്കാർ കല്ലിലും മറ്റും തട്ടിവീഴുകയാണ്. ഇത് വലിയ അപകടത്തിനുവരെ കാരണമാകും. അമ്പാട്ടുകാവ്, കമ്പനിപ്പടി ഭാഗങ്ങളിലാണ് നിരവധി യാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത്. അടിയന്തരമായി മീഡിയനിൽ മണ്ണ് നിറക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി അംഗം സനീഷ് കളപ്പുരക്കൽ, ചൂർണ്ണിക്കര പഞ്ചായത്ത് സമിതി അംഗം സുരേഷ് ബാബു എന്നിവർ ആവശ്യപ്പെട്ടു.