ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവികാ സമാജത്തിൽ പച്ചക്കറി വിളവെടുപ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം കൃഷി അസി. ഡയറക്ടർ ഫാൻസി പരമേശ്വരൻ, കീഴ്മാട് കൃഷി ഓഫീസർ അരുൺ പോൾ, വാർഡ് മെമ്പർ കെ.കെ. നാസർ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, നാരായണഗിരി എൽ.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കൃഷ്ണകുമാർ, കിരൺ തുടങ്ങിയവർ പങ്കെടുത്തു. വെണ്ട, വഴുതന, തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പാണ് നടന്നത്.