mj-jomy
പറമ്പയം നോക്കൗട്ട് ബാഡ്മിന്റൺ ക്ലബ്ബ് സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായ റാക്കറ്റ് റൈഡേഴ്‌സിന് ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി ട്രോഫി സമ്മാനിക്കുന്നു

നെടുമ്പാശേരി: പറമ്പയം നോക്കൗട്ട് ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിൽ റാക്കറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായി. പറമ്പയം യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

വിജയികൾക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി ട്രോഫികൾ സമ്മാനിച്ചു. ബാഡ്മിന്റൻ താരം റോയ് വിശിഷ്ടാതിഥിയായിരുന്നു. സാഗർ ഊലിക്കര, ഹസൻ മൂപ്പൻ, മുഹമ്മദ് മൂപ്പൻ, അൻവർ ചന്ദ്രത്തിൽ, ജാസിം മാനാടത്ത് എന്നിവർ സംസാരിച്ചു.