kklm
ഡോ. എൻ.പി.പി. നമ്പൂതിരിയുടെ സ്മരണാർത്ഥമുള്ള സുനേത്ര കോൺക്ലേവ് - 2022 ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ശ്രീധരീയം നേത്രചികിത്സാ കേന്ദ്രം സ്ഥാപകനും പ്രശസ്ത നേത്രചികിത്സകനുമായിരുന്ന ഡോ.എൻ.പി.പി. നമ്പൂതിരിയുടെ സ്മരണാർത്ഥമുള്ള സുനേത്ര കോൺക്ലേവ് - 2022ന് ശ്രീധരീയത്തിൽ തുടക്കമായി. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ഹരി.എൻ. നമ്പൂതിരി, മാനേജിംഗ് ഡയറക്ടർ എൻ. പരമേശ്വരൻ നമ്പൂതിരി, ഡോ. എൻ. നാരായണൻ നമ്പൂതിരി, ഡോ. ശ്രീകാന്ത്. എം.പി., ഡോ. ശ്രീരാഗ് പി. നമ്പൂതിരി, ഡോ. അഞ്ജലി ശ്രീകാന്ത്, ഡോ. മഞ്ജുശ്രീ ശ്രീജിത്ത്, ഡോ. പ്രിയ ശ്രീരാഗ്, ജയശ്രീ നമ്പൂതിരി, ശ്രീരാജ് എൻ, കെ.എസ്. ബിജു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 7 വരെ നടക്കുന്ന വെർച്ച്വൽ കോൺഫറൻസിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രശസ്ത നേത്ര ചികിത്സകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എൻ.പി.പി നമ്പൂതിരിയുടെ ഓർമ്മ ദിവസമായ ഫെബ്രുവരി ഏഴിന് വൈകുന്നേരം 3.30 ന് ഗുരുസ്മരണയോടെ സമാപിക്കും.