കാലടി: മഞ്ഞപ്ര മൃഗാശുപത്രിക്ക് സമീപം കനാലിൽ രാത്രിയിൽ മീൻമാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കനാലിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മേഖലാ സെക്രട്ടറി എൽദോ ബേബിയും പ്രസിഡന്റ് സിജോ ജോസഫും അറിയിച്ചു.