
കുമ്പളങ്ങി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കുമ്പളങ്ങി ഗവൺമെന്റ് യു.പി സ്കൂളിൽ ഒരു കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. ഹെഡ്മാസ്റ്റർ ജി, സേവ്യർ സ്വാഗതം പറഞ്ഞു.  കൊച്ചി നിയോജകമണ്ഡലം എം,എൽ,എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ തോമസ് ബാബു തുടങ്ങിയവർ സംസാരിച്ചു. എം. എൽ.എ ചെയർമാനായി ഏഴ് ഉപസമിതികളിലായി 51 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. സീനിയർ അദ്ധ്യാപിക സിന്ധു സി. നന്ദി പറഞ്ഞു.