പള്ളുരുത്തി: മാനാശ്ശേരി - മുണ്ടംവേലി പ്രദേശത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേരള ലേബർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടർക്കും - വാട്ടർ അതോറിട്ടി അധികൃതർക്കും പരാതി നൽകി. കഴിഞ്ഞ ഒരാഴ്ച്ചയായി കുടിവെള്ള വിതരണം കൃത്യമായി നടക്കുന്നില്ല. ടാപ്പുകളിലുടെ ലഭിക്കുന്നത് കട്ടിപ്പും ഉപ്പുരസവുമുള്ള മലിനജലമാണ്. അടിയന്തര നടപടി ഉണ്ടാവണമെന്ന് സംഘടനാഭാരവാഹികളായ സി.എ.ജേക്കബ്ബ്, സി.പി.പൊന്നൻ , സി.ജെ.ജിബീഷ്, പി.എ.ജോസഫ് ,എന്നിവർ ആവശ്യപ്പെട്ടു.