കാലടി: ആദിശങ്കര ബിസിനസ് സ്‌കൂളിൽ ദ്വിദിന മാനേജ്‌മെന്റ ഫെസ്റ്റ് അദ്വൈത 2കെ 22 സംഘടിപ്പിച്ചു. ആസ്‌ട്രേലിയയിലെ വാസുദേവക്രിയ യോഗസ്ഥാപകൻ രാജേന്ദ്ര യെൻകണ്ണാമൂലെ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി ജയശങ്കർ, ഡയറക്ടർ കേശവദാസ്, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, പ്രിൻസിപ്പൽ ഡോ. വി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യയിലെ മുപ്പതോളം കോളേജുകളിൽ നിന്നായി ഇരുനൂറിലേറെ വിദ്യാർത്ഥികൾ ഓൺലൈനായി നടന്ന ഫെസ്റ്റിൽ പങ്കെടുത്തു..