കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പുതിയേടത്ത് പ്രവർത്തിച്ചു വരുന്ന സർക്കാർ ആശുപത്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്താൻ നടപടിയായില്ല. നിരവധി രോഗികൾ പ്രതിദിനം എത്തുമ്പോഴും സർക്കാർ തലത്തിൽ നടപടികളൊന്നുമിയില്ലെന്ന് വാർഡ് അംഗം ടി.എൻ.ഷൺമുഖൻ പരാതിപ്പെട്ടു.

ഒരു ഡോക്ടറുടെ സേവനമാണ് ഇപ്പോൾ ലഭിക്കുന്നത്. വനിതാ ഡോക്ടർ, ശിശുരോഗ വിദഗ്ദ്ധനായ ഡോക്ടർ എന്നിവരുടെ സേവനം ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ ആശുപത്രിയിലേക്ക് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.