കൊച്ചി: ഉദയംപേരൂർ ഐ.ഒ.സി പ്ലാന്റിൽ വിവിധ യൂണിയനുകളിൽ നിന്ന് എ.ഐ.ടി.യുസിയിലേക്ക് അംഗത്വമെടുത്ത തൊഴിലാളികൾക്ക് സ്വീകരണം നൽകി. ജില്ലാസെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പ്ലാന്റിൽ കാലങ്ങളായി നടക്കുന്ന നിയമങ്ങൾ അഴിമതി നിറഞ്ഞതാണെന്നും ഈ നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻപ്രസിഡന്റ് ആൽവിൻ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലംസെക്രട്ടറി പി.വി. ചന്ദ്രബോസ്, യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി ടി. രഘുവരൻ, എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി കെ.ആർ. റെനീഷ്, സി.പി.ഐ സൗത്ത് പറവൂർ ലോക്കൽസെക്രട്ടറി കെ.എസ്. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.