കൊച്ചി: കൊച്ചി ഇൻഡീവുഡ് ടാലന്റ് ഹണ്ടി​ൽ ഓവറോൾ ചാമ്പ്യൻ പട്ടം പാലക്കാട് വടക്കഞ്ചേരി ശോഭ അക്കാഡമി കരസ്ഥമാക്കി. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനൽ ആൻഡ് ചാരിറ്റബി​ൾ ട്രസ്റ്റിന്റെ കീഴിൽ ഗ്രാമീണ മേഖലയിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന സ്ഥാപനമാണ് ശോഭ അക്കാഡമി. ചിത്രരചന, നാടോടിനൃത്തം, മോണോഡ്രാമ, ചലച്ചിത്രഗാനം, ഡിജിറ്റൽ പോസ്റ്റർ രൂപകൽപന തുടങ്ങിയ ഇനങ്ങളിലാണ് ശോഭയി​ലെ വിദ്യാർത്ഥികൾ നേട്ടം കൊയ്തത്.