
കൊച്ചി: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഓസ്ട്രേലിയയിൽ നിന്ന് മെഡിക്കൽ സാമഗ്രികൾ എത്തിച്ച് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ. 30 ഓക്സിജൻ കോൺസൻട്രേറ്റുകൾ, അഞ്ച് വെന്റിലേറ്ററുകൾ എന്നിവയാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷന് കൈമാറിയത്. മെഡിക്കൽസാമഗ്രികൾ കൈമാറുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ എം ഡി ഡോ. രാജൻ സാമുവൽ, വെസ്റ്റേൺ ഓ്സ്ട്രേലിയൻ ധനകാര്യമന്ത്രി ഡോ. ടോണി ബൂട്ടി, ജനപ്രതിനിധിയായ യാസ് മുബാറക്കി തുടങ്ങിയവർ പങ്കെടുത്തു.