
മരട്: മരട് നഗരസഭയിൽ കൊതുക് നശീകരണത്ത പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു. അയിനി തോടിന്റെ ഭിത്തി നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ നീരൊഴുക്ക് നിലച്ച് കൊതുക് പെരുകിയഭാഗത്താണ് കൊതുക് നശീകരണത്തിന് തുടക്കം കുറിച്ചതെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. കണ്ടിജൻസി, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഒരു ഡിവിഷനിൽ അഞ്ച് ദിവസം വീതം ആകെ 11 യൂണിറ്റുകൾ 33 ഡിവിഷനുകളിലും പ്രവർത്തിക്കും. വീടുകളിലും, ഓടകളിലും, വെളളം കെട്ടിക്കിടക്കുന്ന മറ്റിടങ്ങളിലും രാസലായനി തളിച്ച് കൊതുകിന്റെ കൂത്താടികളെ ഇല്ലായ്മചെയ്യുകയാണ് പദ്ധതി.