തൃപ്പൂണിത്തുറ: ഭൂമി തരംമാറ്റം തദ്ദേശാടിസ്ഥാനത്തിൽ ഏൽപ്പിക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ(ട്രുറ) ആവശ്യപ്പെട്ടു. വില്ലേജ് ആഫീസർ, കൃഷി ആഫീസർ, അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറി, അതാത് വാർഡ് കൗൺസിലർ എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും നടപടികൾ ലഘൂകരിക്കുകയും ചെയ്താൽ ഇന്നത്തെ പരാതികൾ പരിഹരിക്കാൻ കഴിയുമെന്ന് ട്രുറ ചെയർമാൻ വി.പി പ്രസാദും കൺവീനർ വി.സി ജയേന്ദ്രനും പറഞ്ഞു. ഫോർട്ടുകൊച്ചി ആർ.ഡി.ഒ ആഫീസിൽ ആരോപണ വിധേയരായവരെ മുഴുവൻ മാറ്റിയെങ്കിലും ഇപ്പോഴും പഴയപടി തുടരുന്നു എന്നാണ് മത്സ്യ തൊഴിലാളിയായ സജീവന്റെ മരണം വെളിവാക്കുന്നത്.ഡാറ്റ ബാങ്ക് രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പു തന്നെ വീടു പണിത് ഒറ്റത്തവണ നികുതി അടച്ച് താമസമാക്കിയവർ പോലും സ്വന്തം വീട് ഇരിക്കുന്നത് നിലത്തിലാണെന്ന് അറിഞ്ഞ് ആശങ്കയിലാണെന്ന് ട്രുറ ഭാരവാഹികൾ പറഞ്ഞു.