
കൊച്ചി: മെട്രോ സേവനങ്ങളിൽ യാത്രക്കാരുടെ അനുഭവം നേരിട്ട് അറിയിക്കാൻ എം.ജി റോഡ് സ്റ്റേഷനിൽ പുതിയ സംവിധാനമൊരുക്കി അധികൃതർ. എക്സിറ്റ് പോയ്ന്റുകളിൽ വച്ചിരിക്കുന്ന ഡിസ്പ്ളേ ബോർഡിൽ വിരൽ അമർത്തിയാൽ മാത്രം മതി. ഉടൻ തന്നെ കെ.എം.ആർ.എല്ലിന്റെ ഔദ്യോഗിക ചിഹ്നമായ മില്ലു ആനയുടെ ചിത്രം തെളിയും. സംഗീതം പൊഴിക്കുകയും ചെയ്യും. സേവനങ്ങളുടെ അഭിപ്രായങ്ങൾ സ്റ്റേഷനുകളിൽ തന്നെ പ്രകടിപ്പിക്കാനുള്ള അവസരം ലഭ്യമാക്കാനാണ് സൗകര്യം . പ്രതികരണം നേരിട്ട് കേട്ട് കൂടുതൽ മികവ് പുലർത്താൻ പ്രേരണ ലഭിക്കുകയും ചെയ്യും. മികച്ച സേവനം നൽകാൻ വിപുലമായ കസ്റ്റമർ ഫീഡ്ബാക്ക് സർവെയും ആരംഭിക്കും.