ആലുവ: ദേശീയപാതയിൽ ആലുവ പറവൂർ കവലക്ക് സമീപം കാൽനട യാത്രക്കുരനെ ബൈക്കിടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം. കാൽനട യാത്രക്കാരൻ ആലുവ എടത്തല സ്വദേശി ഇഖ്ബാൽ (49), ബൈക്ക് യാത്രക്കാരായിരുന്ന മലപ്പുറം സ്വദേശികളായ ഷബീർ (20), അക്ഷയ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ ഇഖ്ബാലിനെയും മറ്റുള്ളവരെയും ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.