
മൂവാറ്റുപുഴ: വേനലെത്തിയാൽ കവയത്രി സിന്ധുവിന്റെ വീട്ടു വളപ്പിലെ മരച്ചില്ലകൾ നിറയെ മൺപാത്രങ്ങൾ തൂങ്ങിയാടും. അതിൽ അവിടെ വഴിയെത്തുന്ന പറവകൾക്കും മറ്റു ജീവജാലങ്ങൾക്കും ദാഹജലവുമുണ്ടാവും.
സിന്ധു ഉല്ലാസിന്റെ വാഴപ്പിള്ളി ചാരുത ഭവന് ചുറ്റും സപ്പോട്ട, ആത്ത, റംമ്പൂട്ടാൻ, പ്ലാവ്, മാവ്, പേര, ആര്യവേപ്പ് ഇരുമ്പൻ പുളി, എന്നി മരങ്ങളാണ് നട്ട് പരിപാലിച്ച് വരുന്നത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസറുമായ സിന്ധു ഉല്ലാസിനൊപ്പം ഭർത്താവ് മൂവാറ്റുപുഴ എ.ഇ.ഒ ഇൻചാർജ് ഉല്ലാസ് ചാരുത, മക്കൾ വിദ്യാർത്ഥികളായ അഭിരാം വിനായക്
എത്ര തിരക്കുകളുണ്ടെങ്കിലും എല്ലാ ദിവസവും രാവിലെ പാത്രങ്ങളിൽ കുടിനീരൊരുക്കും. കൊടുംവേനലിനെ അതിജിവിക്കാൻ പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള പാത്രങ്ങളിലാണ് വെള്ളം കരുതിയിരിക്കുന്നത്. കടുത്ത വേനലിൽ നാട് കത്തിയെരിയുമ്പോൾ പക്ഷികൾക്ക് ജീവൻ നിലനിറുത്താനുതകുന്ന ജലസ്രോതസുകൾ ശ്രദ്ധിക്കുകയും അതില്ലാത്ത സ്ഥലങ്ങളിൽ വീടുകൾ സ്‌കൂളുകൾ വായനശാലകൾ ഓഫീസുകൾ ബസ് സ്റ്റാൻഡുകൾ മാർക്കറ്റുകൾ മുതലായ പൊതു ഇടങ്ങളിലും പക്ഷികൾക്ക് കുടിവെള്ളമൊരുക്കിയില്ലങ്കിൽ പക്ഷികളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്ന് സിന്ധു പറയുന്നു. എല്ലാ വീടുകളിലും വീട്ട് മുറ്റത്തും ടെറസിലും വെള്ളം നിറച്ച് പക്ഷികൾക്കും പറവകൾക്കും കുടിവെള്ളമൊരുക്കണം. ഇത്തരത്തിലുള്ള ചെറിയ ഇടപെടൽ പോലും പക്ഷി-പറവ സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകുമെന്ന് സിന്ധു ഉല്ലാസ് കൂട്ടിച്ചേർത്തു.