തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ പുല്ലുകാട്ട് വെളിയിൽ പ്രവർത്തിക്കുന്ന ദയാസദൻ സ്പെഷ്യൽ സ്കൂളിന് ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് 25,50,829 രൂപ അനുവദിച്ചതായി കെ.ബാബു എം.എൽ.എ അറിയിച്ചു. സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്പെഷ്യൽ സ്കൂളാണ് ദയാസദൻ.നിലവിൽ ഇവിടെ നൂറിലധികം കുട്ടികൾ ഉണ്ട്. ദൈനംദിന പ്രവർത്തനങ്ങൾക്കും സ്കൂളിന്റെ വികസനത്തിനുവേണ്ടി സ്പെഷ്യൽ സ്കൂൾ അധികൃതർ എം.എൽ.എ യെ സമീപിച്ചിരുന്നു. തുടർന്ന് റിഫൈനറി അധികൃതരുമായി ബന്ധപ്പെട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.