മൂവാറ്റുപുഴ: എൽ.ഐ.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലക്കുന്ന എൻ.ഡി.എ സർക്കാരിന്റെ ബഡ്ജറ്റിനെതിരെ മൂവാറ്റുപുഴയിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.വി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കമ്മറ്റി അംഗം പി.കെ. ബാബുരാജ്, ചെത്ത് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി ഇ.കെ. സുരേഷ്, എ.ഐ.ടി.യു. സി സംസ്ഥാന കമ്മിറ്റി അംഗം സീന ബോസ്, തയ്യൽ തൊഴിലാളി യുണിയൻ ജില്ലാ ജോ. സെക്രട്ടറി.എൻ.കെ. പുഷ്പ, കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി പി.ജി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീവാഗോ തോമസ്, പി.പി. കൊച്ചുവർക്കി, ഗോപാലൻ എന്നിവർ നേതൃത്വം നൽകി.