ആലുവ: മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് നേടിയ എറണാകുളം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ സാജൻ കെ. ജോർജ്ജിനെ ജീവകാരുണ്യസേന ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് ജലീൽ ആലുവ, ഓർഗനൈസിംഗ് സെക്രട്ടറി ഉഷ, ജില്ലാ പ്രസിഡന്റ് സുബൈർ പൈനാടത്ത്, ജില്ലാ വൈസ് പ്രസിഡൻറ് പി.ജി. ബാബു തുടങ്ങിയവർ പങ്കെടുത്തു.