kklm
കനാലിനോട് ചേർന്ന് പടർന്നു പിടിച്ച തീ കൂത്താട്ടുകുളം ഫയർഫോഴ്സെത്തി അണക്കുന്നു

കൂത്താട്ടുകുളം: മണ്ണത്തൂർ ഓലിപ്പാട് അങ്കണവാടിക്ക് സമീപം എം.വി.ഐ.പി കനാലിനോട് ചേർന്ന് തീ പടർന്നുപിടിച്ചു. കൂത്താട്ടുകുളം ഫയർഫോഴ്സെത്തി തീഅണച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൺ, നെവിൻ ജോർജ്, മുൻ മെമ്പർ രഞ്ജിത്ത് ശിവരാമൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.