കൊച്ചി: ചത്ത പോത്തിനെ ആര് നീക്കം ചെയ്യണമെന്നതിനെ ചൊല്ലി മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്ത് അധികൃത‌ർ തമ്മിൽ അതിർത്തി തർക്കം. ഇന്നലെ രാവിലെ യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി ആന്റണി സജിയാണ് പാലത്തിൽ പോത്ത് ചത്ത് കിടക്കുന്ന വിവരം മുളവുകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ അറിയിച്ചത്. സ്ഥലം തങ്ങളുടെ പഞ്ചായത്തിൽപ്പെട്ടതല്ലെന്നായി മുളവുകാട് സെക്രട്ടറി. തുടർന്ന് എളങ്കുന്നപ്പുഴ പഞ്ചായത്തിൽ അറിയിച്ചപ്പോൾ അവരും കയ്യൊഴിഞ്ഞു. ഉച്ചയോടെ സ്ഥലത്തെത്തിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ ഷിബു, ചിന്താമണി, ഷൈനി ബിജു എന്നിവരും സജിയും ടി.കെ. ഗോപാലകൃഷ്ണനും കൂടി പോത്തിനെ ജെ.സി.ബി. ഉപയോഗിച്ച് നീക്കി എൽ.എൻ.ജി. പാലത്തിന് സമീപം കുഴിച്ചുമൂടി.