പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് കൂവപ്പടി പഞ്ചായത്തിലെ ഐമുറി - മത്തായിക്കവല റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടാറിംഗ്, സൈഡ് കോൺക്രീറ്റിംഗ്, ടൈൽവിരിക്കൽ, സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് അംഗം എം.ഒ. ജോസ്, വാർഡ് വികസനസമിതി അംഗങ്ങളായ അജിത മുരുകൻ, സെബി ഇഞ്ചിപ്പറമ്പിൽ, വി.വൈ. കുര്യാക്കോസ്, മത്തായി മേപ്പിള്ളി, അംബിക സന്തോഷ്, വർഗീസ് പുത്തൻകുടി തുടങ്ങിയവർ പങ്കെടുത്തു.