ആലുവ: കീഴ്മാട് സർക്കുലർ റോഡിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഗേറ്റിന് സമീപം മാലിന്യം തള്ളുന്നു. പഞ്ചായത്തിലെ ഹരിതസേനക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ള കമ്പി കൊണ്ടുള്ള കൂടിന് സമീപമാണ് മാലിന്യങ്ങൾ തള്ളുന്നത്. ചിലർ ഇത് രാത്രിയുടെ മറവിൽ കത്തിക്കുന്നതോടെ രൂക്ഷദുർഗന്ധവുമുണ്ട്. കീഴ്മാട് അന്ധവിദ്യാലയവും സെന്റ് ആൻഡ്രൂസ് പള്ളിയും സമീപത്തുണ്ട്. സ്‌കൂളുകൾക്കും ആരാധനാലയത്തിന് സമീപവും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.