പള്ളുരുത്തി: കുമ്പളങ്ങി കണ്ടത്തിപറമ്പ് ശ്രീഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി. നൃത്തനൃത്ത്യങ്ങൾ, സർപ്പം പാട്ട്, ദേവി ഭാഗവതം, തിരുവാതിര കളി, താലം വരവ്, കലശാഭിഷേകം എന്നിവ നടക്കും. സമാപന ദിവസമായ 9 ന് വൈകിട്ട് 5ന് പകൽപ്പൂരം. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. ഭാരവാഹികളായ ജയഹർഷൻ, കെ.എം.പ്രതാപൻ, പി.ജി.രമേശൻ, സി.വി.സുദർശൻ, പി.എസ്.ബാബു, കെ.എസ്.സുരാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.