
മട്ടാഞ്ചേരി: അംഗങ്ങളുടെ ആധാർ കാർഡുമായി റേഷൻ കാർഡ് ഈ മാസം 15 നകം ലിങ്ക് ചെയ്യണമെന്ന് റേഷനിംഗ് അധികൃതർ. ഇല്ലെങ്കിൽ അംഗങ്ങളുടെ പേര് വെട്ടിമാറ്റും, ഒപ്പം കാർഡ് പൊതു വിഭാഗത്തിലേക്കും മാറും. ഒരാൾ തന്നെ പല കാർഡുകളിലുടെ അധികറേഷൻ കൈപ്പറ്റുകയും സർക്കാർ-പൊതുമേഖലാ ജീവനക്കാരും മുൻഗണനാ വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തൽ. 2018ലാണ് ഇ-പോസ് മെഷിനിന്റെ വരവോടെ റേഷൻകാർഡുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യാൻ ഉത്തരവായത്. 15 നകം റേഷൻ കാർഡ് കോപ്പി,ആധാർ കോപ്പിയുമായി റേഷൻ കട/അക്ഷയ കേന്ദ്രങ്ങൾ വഴി ലിങ്ക് ചെയ്യണമെന്നാണ് നിർദ്ദേശം.