പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കംശേരി ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ തിരുവുത്സവം 8 ന് തുടങ്ങും. പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരി, മേൽശാന്തി രാജൻ എബ്രാന്തിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. 8 ന് 11 ന് അന്നദാനം, രാത്രി 7 ന് സർപ്പം പാട്ട്, 9 ന് നൃത്തനൃത്ത്യങ്ങൾ, നാരായണീയ പാരായണം, തിരുവാതിരകളി എന്നിവ നടക്കും.12 ന് മഹോത്സവം നടക്കും. വൈകിട്ട് 4ന് പകൽപ്പൂരം, 9 ന് ഗാനമേള. ഭാരവാഹികളായ യു.ഡി. നിതിൻ, വി.പി.പ്രജാഷ്, എം.എച്ച്.സജീവൻ, എം.ബി.സജീവൻ, യു.ജി.സബീഷ്, കെ.എസ്.സുധീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.