കളമശേരി: കൊച്ചി നഗരസഞ്ചയത്തിന്റെ പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതത്തിനായുള്ള പഞ്ചവത്സര പദ്ധതിയിൽ ഏലൂർ നഗരസഭയ്ക്ക് 90 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. കുടിവെള്ള മേഖലയിൽ 67 ലക്ഷം രൂപ, നഗരസഭയിലെ വിവിധ തോടുകളിൽ മഴക്കാലത്തിന് മുമ്പ് പോളയും മറ്റ് തടസങ്ങളും നീക്കം ചെയ്യുന്നതിന് 11 ലക്ഷം രൂപ, ശുചിത്വമേഖലയിൽ ഹരിത കർമ്മസേനയ്ക്ക് ഇ - ഓട്ടോ വാങ്ങുന്നതിനായി 12 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും.