മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ഗ്രന്ഥശാലകളിലെ ലൈബ്രറേറിയന്മാർക്കുള്ള ഒന്നാം ഗഡു അലവൻസ് തുകയുടെ വിതരണം ഇന്ന് രണ്ട് കേന്ദ്രങ്ങളിൽ വച്ച് നടത്തും. രാവിലെ 10.30 മുതൽ ഉച്ചക്ക് 1 വരെ കൂത്താട്ടുകുളം സി.ജെ മെമ്മോറിയൽ ലൈബ്രറിയിൽവച്ച് പാലക്കുഴ , തിരുമാറാടി , ഇലഞ്ഞി , മണീട് , പാമ്പാക്കുട പഞ്ചായത്തുകളിലെയും പിറവം, കൂത്താട്ടുകുളം മുന്നിപ്പാലിറ്റികളിലെയും ലൈബ്രറികളിലെ ലൈബ്രേറിയൻ അലവൻസും ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസി ൽ ഓഫീസിൽവച്ച് രാമമംഗലം , മാറാടി, വാളകം, പായിപ്ര , ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ , ആരക്കുഴ പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെയും ലൈബ്രറികളിലെ അലവൻസ് തുകയും വിതരണം ചെയ്യും . എ.ബി.സി ഗ്രേഡുകൾക്ക് 24,720 രൂപയും ഡി.ഇ.എഫ് ഗ്രേഡുകൾക്ക് 22,920 രൂപയുമാണ് അലവൻസ് തുക. ലൈബ്രറി സെക്രട്ടറിമാർ രസീത് ഹാജരാക്കി അലവൻസ് തുകയുടെ ചെക്ക് കൈപ്പറ്റണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയയും സെക്രട്ടറി സി.കെ. ഉണ്ണിയും അറിയിച്ചു.