ആലുവ: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകൾ ഉൾപ്പെടെ അടച്ചിട്ടിരുന്നതിനാൽ ഭക്ഷണപ്പൊതികളുമായി യുവജന സംഘടനകൾ നിരത്തുകളിൽ സ്ഥാനം പിടിച്ചത് വഴിയാത്രക്കാർക്ക് അനുഗ്രഹമായി. ദീർഘദൂരചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്കാണ് ഡി.വൈ.എഫ്.ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സേവനം സഹായമായത്.
ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക്കമ്മിറ്റി ആലുവ ബൈപ്പാസ് കവലയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. ബ്ലോക്ക് സെക്രട്ടറി പി.എസ്. സുനീഷ്, പ്രസിഡന്റ് എം.യു. പ്രമേഷ്, ട്രഷറർ എം.എ. ഷഫീക്ക്. ഷിബു പള്ളിക്കുടി, പ്രിസ്റ്റീന നികേഷ്, വിഷ്ണു രാധാകൃഷ്ണൻ, വി.ജി. നികേഷ് എന്നിവർ നേതൃത്വം നൽകി. കൊവിഡ് മൂന്നാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ബാങ്ക് കവലയിൽ ആരംഭിച്ച സമൂഹഅടുക്കള ആറ് ദിവസം പിന്നിട്ടു.
യൂത്ത്കോൺഗ്രസ് ആലുവ നിയോജക മണ്ഡലംകമ്മിറ്റി പാഥേയം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറുകൾ വിതരണം ചെയ്തു. ദീർഘദൂര യാത്രക്കാരായ ടാക്‌സി ഡ്രൈവർമാർക്കും തെരുവിൽ അലയുന്നവർക്കും അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. പ്രസിഡന്റ് ഹസീം ഖാലിദ്, സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, ജില്ലാ ഭാരവാഹികളായ എം.എ. ഹാരിസ്, അബ്ദുൾ റഷീദ്, ഫാസിൽ ഹുസൈൻ, മുഹമ്മദ് ഷഫീക്ക്, എം.എ.കെ. നജീബ്, എം.എസ് സനു, സജീന്ദ്രൻ, പി.എച്ച്.എം. ത്വൽഹത്ത്, ആൽഫിൻ രാജൻ, ജിനാസ് ജബ്ബാർ, ബിജോ കുര്യാക്കോസ്, സെബാസ്റ്റ്യൻ കരുമത്തി തുടങ്ങിയവർ നേതൃത്വം നൽകി.
ചെങ്ങമനാട് മണ്ഡലം കമ്മിറ്റി ചെങ്ങമനാട് മേഖലയിൽ നടത്തിയ ഭക്ഷണ വിതരണം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ.എ. അബ്ദുൾ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ കരുമത്തി, സജീന്ദ്രൻ പുതുവാശേരി, ബിജോ കുര്യാക്കോസ്, സിറാജുദ്ധീൻ ഹക്കിം, വി.ആർ. രാജേഷ്, മുഹമ്മദ് ഷാനു, പി.ജെ. സാദിഖ്, രാഹുൽ കപ്രശേരി എന്നിവർ നേതൃത്വം നൽകി.