ആലുവ: സ്വാഭാവിക റബറിന്റെ മൂല്യവർദ്ധിത ഉത്പന്നമായ ടയറിന്റെ വിലയും റബറിന്റെ വിലയും തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ച് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അന്വേഷിക്കണമെന്നും ടയർ കമ്പനികളുടെ തീവെട്ടിക്കൊള്ള തടയണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.

ടയർ കമ്പനികൾ 11 ലക്ഷത്തോളം വരുന്ന ചെറുകിട, നാമമാത്ര റബർ കർഷകരേയും ടയർ ഉപഭോക്താക്കളേയും കബളിപ്പിക്കുകയാണ്. വൻകിട ടയർ കമ്പനികളുടെ ഈ തീവട്ടിക്കൊള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷിക്കണമെന്ന് ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.