
കൊച്ചി: മാല്ല്യങ്കരയിൽ മത്സ്യത്തൊഴിലാളി സജീവന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇന്ന് ഫോർട്ടുകൊച്ചി ആർ.ഡി.ഒ.ഓഫീസിന് മുന്നിൽ ഐക്യവേദി ധർണ്ണ നടത്തും.
ധർണ്ണ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും. എൻ.എ. ജെയിൻ, കെ.പി. വിജയകുമാർ, വി.കെ. ചുമ്മാർ, പി.ജെ. ജോൺസൺ എന്നിവർ സംസാരിക്കും. സാധാരണക്കാരുടെ ഭൂമി തരം മാറ്റാതെ നീട്ടിനീട്ടി കൊണ്ടുപോയതിന്റെ അനന്തര ഫലമാണ് മത്സ്യതൊഴിലാളിയുടെ ആത്മഹത്യ. ഉന്നതർ അധികൃതമായി നടത്തുന്ന ഭൂമി തരംമാറ്റലിന് കാലതാമസം നേരിടുന്നില്ല