കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയുടെ നേതൃത്വത്തിൽ 'കേന്ദ്ര ബഡ്‌ജറ്റ് 2022' വെർച്വൽ സെമിനാർ സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സെമിനാറിൽ 'പ്രത്യക്ഷ നികുതി നിർദ്ദേശങ്ങൾ' എന്ന വിഷയത്തിൽ ആർ. ഭൂപതിയും 'പരോക്ഷ നികുതി നിർദ്ദേശങ്ങൾ, ജി.എസ്.ടിയിലെ പുതിയ വികസനങ്ങളും' എന്ന വിഷയത്തിൽ അഡ്വ. വൈതീശ്വരൻ കെയും സംസാരിച്ചു.
സെമിനാറുകളിൽ സെക്രട്ടറി ദീപ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി ജോസ്, റോയ് വർഗീസ്, ശ്രീനിവാസൻ പി.ആർ, എൻ.എൽ സോമൻ തുടങ്ങിയവർ പങ്കെടുത്തു.