ആലുവ: നാലാംമൈൽ - അർജ്ജുന റോഡ് നിർമ്മാണോദ്ഘാടനം വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നൗഷാദ് നിർവഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് 8,9 വാർഡിന്റെയും അതിർത്തികൾ പങ്കിടുന്ന റോഡ് തകർന്ന് കിടക്കുകയായിരുന്നു.
അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹനൻ, അംഗം അബ്ദുൽ അസിസ്, ടി.കെ. രവീന്ദ്രൻ, എം.എസ്. സെമീർ, സുലോചന മുരളി, ബൈജു ജോസഫ്, കബിൽ മരക്കാർ, അബ്ദുൽ റസാഖ്, ബെന്നി മത്തായി, ടി.പി. നൗഷാദ്, ഹബീബുള്ള, അബ്ദുൽ റഹ്മാൻ, കുഞ്ഞു മുഹമ്മദ്, കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചു.