df

കൊച്ചി: റവന്യൂ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ആത്മഹത്യചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് അഖില കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യ സംശയങ്ങൾക്ക് കുറിപ്പെഴുതി അഴിമതിക്ക് കളമൊരുക്കലാണ് റവന്യൂ വകുപ്പിന്റെ പതിവുരീതിയെന്നും ഇതിന്റെ ബലിയാടാണ് മാല്യങ്കരയിലെ സജീവനെന്നും യോഗം വിലയിരുത്തി.
സജീവന്റെ വിഷയത്തിൽ ജില്ലാ കളക്ടറും മന്ത്രിയും റവന്യൂ വകുപ്പിനെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും യൂണിയൻ കുറ്റപ്പെടുത്തി. ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.