കൊച്ചി: വിശാലകൊച്ചി വികസന അതോറിട്ടിയുടെ (ജി.സി.ഡി.എ) ചെയർമാനായി മുൻ എം.പി കെ.ചന്ദ്രൻപിള്ള ഇന്ന് ചുമതലയേൽക്കും. രാവിലെ 10ന് കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്തെത്തി​യാണ് സ്ഥാനം ഏറ്റെടുക്കുക.

മൂന്ന് വർഷത്തേയ്ക്കാണ് കാലാവധി. നിലവിൽ സി.ഐ.ടി.യു ദേശീയ സമിതി അംഗവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ചന്ദ്രൻപി​ള്ള എറണാകുളം മഞ്ഞുമ്മൽ സ്വദേശിയാണ്.