കാലടി: കൊവിഡ് ബാധിതരായ കുട്ടികൾക്ക് ആശ്വാസമായി കാലടിയിൽ ഡോക്ടർമാരുടെ കൂട്ടായ്മ. പരിപാടിയുടെ ഉദ്ഘാടനം റോജി .എം ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സികുട്ടി, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ആന്റണി, വാർഡ് അംഗം പി.ബി സജീവ്, ബിനോയ് കൂരൻ, ഷാനിത നൗഷാദ്, ചെങ്ങൽ ഹോളി ഫാമിലി ആശുപത്രി എം.ഡി ഡോ.ഡെന്നി ദേവസ്സിക്കുട്ടി, വി.ബി. സിദിൽ കുമാർ, സോബിൻ ജോസ്, സി.കെ.അൻവർ , പ്രസിഡന്റ് സ്റ്റീഫൻ തോട്ടപ്പിള്ളി എന്നിവർ സംസാരിച്ചു.
ക്ലിഫും കെയർ കാലടിയുമാണ് സംഘാടകർ. കൊവിഡ് ബാധിതരായ എട്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ശിശുരോഗവിദഗ്ദ്ധൻ ഡോ.നജീബ് ഉമ്മർ പരിശോധിച്ച് ആവശ്യമുള്ള മരുന്നുകൾ സൗജന്യമായി നൽകും. മുൻകൂർ ബുക്ക് ചെയ്യണം. ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിലാണ് പരിശോധന.