കുറുപ്പംപടി: നെല്ലിമോളം കുറുപ്പംപടി റോഡിൽ കുട്ടുമഠം ക്ഷേത്രത്തിന് സമീപത്തെ വളവിൽ മെറ്റൽ, പാറമണൽ എന്നിവ റോഡിനിരുവശവും ഇറക്കിയിട്ടിരിക്കുന്നത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. റോഡ് ടാർ ചെയ്യുന്നതിന് വേണ്ടിയാണ് മെറ്റലും മണലും ഇവിടെ ഇറക്കിയിരിക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ യാതൊരുവിധത്തിലും സുരക്ഷിതത്വം ഇല്ലാതെയാണ് ഇറക്കിയിട്ടിരിക്കുന്നത്.
മെറ്റൽ ഇറക്കിയപ്പോൾ തന്നെ അധികൃതരോട് നാട്ടുകാരിൽ പലരും ഇരുവശങ്ങളിലേക്കും ഒതുക്കി ഇടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ റോഡിലേക്കെത്തുകയും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനും സാദ്ധ്യതയുണ്ട്. രാത്രി യാത്രയും ദുഷ്കരമാണ്.