ഫോർട്ടുകൊച്ചി: മത്സ്യത്തൊഴിലാളിയെ ആത്മഹത്യയിലേക്ക് നയിച്ച കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുക, ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ആർ.ഡി.ഒ ഓഫീസിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ്ണ നടത്തും. കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ 8ന് രാവിലെ 10ന് ആർ.ഡി.ഒ.ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും. എൻ.എ.ജെയിൻ, കെ.പി.വിജയകുമാർ, വി.കെ.ചുമ്മാർ, പി.ജെ.ജോൺസൺ തുടങ്ങിയവർ പ്രസംഗിക്കും.