കളമശേരി: എഫ്.എ.സി.ടി. കാന്റീനിൽ നാളെ(08)​ ഭക്ഷണം ബഹിഷ്ക്കരിക്കണമെന്ന് സി.ഐ.ടി.യു നേതൃത്വത്തിലുള്ള എംപ്ലോയീസ് അസോസിയേഷനും ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷനും ആഹ്വാനം നൽകി. ഫാക്ടിലെ ദീർഘകാല കരാർ നീട്ടിക്കൊണ്ടു പോകുന്ന മാനേജ്മെന്റ് നിലപാടിലുള്ള പ്രതിഷേധമാണിത്. 25 ന് ഏകദിന സൂചനാപണിമുടക്ക് നടത്തുമെന്നും അറിയിച്ചു. 8 ന് പണിമുടക്ക് നോട്ടീസ് നൽകുമെന്ന് ജനറൽ സെക്രട്ടറിമാരായ എം.എം ജബ്ബാറും ഒ.എസ്.ഷിനിൽവാസും അറിയിച്ചു. ഇരുസംഘടനകളും മൂന്നുമാസക്കാലമായി സത്യഗ്രഹ സമരത്തിലാണ്.