
കൊച്ചി: ജില്ലയിൽ ഇന്നലെ 3,989 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 3,348 പേർക്കാണ് രോഗം. ഉറവിടം അറിയാത്ത 626 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 10,794 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 57286 ആണ്. ഇന്നലെ നടന്ന വാക്‌സിനേഷനിൽ 470 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 40 ആദ്യ ഡോസും, 301 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 279 ഡോസും 190 ഡോസ് കൊവാക്‌സിനും 1 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 129 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ആകെ 73053 ഡോസ് മുൻകരുതൽ ഡോസ് നൽകി. ജില്ലയിൽ ഇതുവരെ 58,5,6492 ഡോസ് വാക്‌സിനാണ് നൽകിയത്.