കളമശേരി: ഫാക്ടിലെ മുൻ ചീഫ് എൻജിനീയറും നിരവധി സംഘടനകളുടെ നേതൃത്വ പദവികളും വഹിച്ചിരുന്ന കെ.സി. മാത്യുവിന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. ഏലൂർ എസ്.സി.എസ് മേനോൻ ഹാളിൽ ചേർന്ന യോഗത്തിൽ ദേവസിക്കുട്ടി പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു എം.എൽ.എ., ഫാക്ട് മുൻ സി.എം.ഡി ജോർജ് സ്ലീബ, നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, വിവിധ സംഘടനാ നേതാക്കളായ എൻ.പി. ശങ്കരൻ കുട്ടി, പി.എസ്. അഷറഫ്, ഡി. ഗോപിനാഥൻ നായർ, പി. ദേവരാജൻ, മധു പുറക്കാട്, ഫിലിപ്പ് ജോസഫ്, ബിജു മാത്യു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.