കൂത്താട്ടുകുളം:കാക്കൂർ ഗ്രാമീണ വായനശാലയിൽ പുസ്തക ശേഖരണ കാമ്പയിൻ ആരംഭിച്ചു. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പുസ്തകങ്ങൾ,​ അലമാരകൾ,​ ആനുകാലികങ്ങൾ,​ പത്രങ്ങൾ എന്നിവയുടെ വരിസംഖ്യ ശേഖരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യകാല ലൈബ്രറി പ്രവർത്തകൻ ആച്ചിക്കൽ രാജന്റെ പുസ്തകശേഖരണം ഗ്രാമീണ വായനശാലയ്ക്ക് കൈമാറി ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.പി. അനീഷ് കുമാർ സെക്രട്ടറി വർഗീസ് മാണി,​ സഞ്ചരിക്കുന്ന വായനശാലയുടെ ലൈബ്രറേറിയൻ ബീന ജോസ് ചേർന്ന് തുടങ്ങിയവർ ഏറ്റുവാങ്ങി. ഗീത രാജൻ ,കൃഷ്ണപ്രിയ രാജ് സന്നിഹിതരായിരുന്നു.