മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി സ്കൂളിലെ അദ്ധ്യാപകരുടെയും പി.റ്റി.എ യുടെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ കൊവിഡ് കാലത്ത് നടത്തിയ ജൈവകൃഷികളുടെ വിളവെടുത്തു. കൊവിഡ് മഹാമാരിമൂലം വിദ്യാലയങ്ങൾ അടഞ്ഞ് കിടന്നപ്പോഴാണ് സ്കൂൾ വളപ്പിൽ വിവിധ ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്തുകൾ നട്ട് കൃഷി ആരംഭിച്ചത്. കൂടാതെ തക്കാളി, കപ്പ , ചേമ്പ്, കൂർക്ക എന്നിവയും കൃഷി ചെയ്തിരുന്നു.

സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണിത്. മാറാടി കൃഷി ഭവനിലെ കൃഷിഓഫീസർ എൽദോസ് എബ്രഹാം ജൈവകൃഷികളായ തക്കാളി, മഞ്ഞൾ, കപ്പ , ചേമ്പ്, കൂർക്ക എന്നിവയുടെ വിളവെടുപ്പ് നടത്തി.

വിളവെടുത്ത കപ്പയിൽ നിന്നും ആവശ്യത്തിനെടുത്ത് വിദ്യാർത്ഥികൾ സ്കൂളിൽ തന്നെ പാകം ചെയ്തു. ഒപ്പം ചിക്കൻ കറിയും തയ്യാറാക്കി കഴിച്ചു. ഹെഡ്മാസ്റ്റർ അജയൻ എ.എ, പ്രിൻസിപ്പൽ റനിത ഗോവന്ദ്, പി.റ്റി.എ പ്രസിഡന്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ, സ്കൂൾ വികസനസമിതി ചെയർമാൻ റ്റി.വി.അവിരാച്ചൻ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, സീനിയർ അസിസ്റ്റന്റ് ഗിരിജ എം.പി, ഷീബ എം.ഐ, പ്രീന എൻ. ജോസഫ്, ഗ്രേസി കുര്യൻ, സിലി ഐസക്ക്, സ്കൂൾ കൗൺസലർ ഹണി വർഗീസ്, ഭൂമിത്രസേന ക്ലബ് കോ ഓർഡിനേറ്ററും പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖി.പി, ശ്യാം ലാൽ, രതീഷ് വിജയൻ, പൗലോസ് റ്റി, അനൂപ് തങ്കപ്പൻ , അമ്മിണി തുടങ്ങിയവർ നേതൃത്വം നൽകി.