കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ ഒന്നു മുതൽ 10 വരെ എറണാകുളത്തപ്പൻ മൈതാനത്ത് നടക്കും. രണ്ടുമുതൽ ആറു വരെയാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പുസ്തകോത്സവം നീട്ടിവച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾ, ബാലസർഗോത്സവം എന്നിവയിൽ മാറ്റമില്ലെന്ന് പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ അറിയിച്ചു.