
കൂത്താട്ടുകുളം: എ.ഐ.വെെ.എഫ് പിറവം മണ്ഡലതല മെമ്പർഷിപ്പ് ഉദ്ഘാടനം നടന്നു. സമ്മേളനം എ.ഐ.വെെ.എഫ് എറണാകുളം ജില്ലാസെക്രട്ടറി കെ.ആർ.റെനീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വെെ.എഫ് മേഖലാപ്രസിഡന്റ് ബിജോ പൗലോസ്, മേഖലാസെക്രട്ടറി പി.എം. ഷൈൻ, മണ്ഡലം സെക്രട്ടറി സി.എ. സതീഷ്, സി.പി.ഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.എസ്. രാജൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ. ദേവദാസ്, ബിനീഷ്.കെ. തുളസിദാസ്, അംബിക രാജേന്ദ്രൻ, ആൽബിൻ ബാബു, ജോജോ മാത്യു, ഷിബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.