
ആലുവ: മസ്തിഷ്‌കാഘാതവും മഞ്ഞപ്പിത്തവും കൊവിഡും ബാധിച്ച കീഴ്മാട് റേഷൻകട കവലയ്ക്ക് സമീപം മനയ്ക്കകുടി വീട്ടിൽ ബാബു (45) ചികിത്സാസഹായം തേടുന്നു. രണ്ടാഴ്ച്ചയിലേറെയായി എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ബാബു വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കൊല്ലപണിക്കാരനായ ബാബുവിന്റെ ചികിത്സയ്ക്കായി ഭീമമായ തുക ചെലവായി കഴിഞ്ഞു. ഭാര്യ സുധയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ബാബു രോഗിയായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചിരിക്കുകയാണ്. തുടർ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. അൻവർസാദത്ത് എം.എൽ.എ., പഞ്ചായത്ത്പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ എന്നിവർ രക്ഷാധികാരികളായി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. കീഴ്മാട് പഞ്ചായത്ത് 12ാം വാർഡ് അംഗം കെ.കെ. നാസറാണ് ചെയർമാൻ. കാനറ ബാങ്ക് ചുണങ്ങുംവേലി ശാഖയിൽ ചികിത്സാസഹായം ശേഖരിക്കുന്നതിനായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 110036064472. ഐ.എഫ്.എസ്.സി കോഡ്: CNRB005653. ഗൂഗിൾപേ നമ്പർ: 918714158053 (സുധ ബാബു).