അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടെന്ന് ആക്ഷേപം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പുറത്തിറക്കിയ വോട്ടർപട്ടികയ്ക്കുശേഷം പുതിയതായി ചേർത്തവരെ ഉൾപ്പെടുത്തിയും മരിച്ചവരെയും ബൂത്തുകളിൽ നിലവിലില്ലാത്തവരെയും നീക്കംചെയ്തിട്ടും അവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയാണ് പുതിയപട്ടിക പുറത്തിറക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പട്ടികയിൽവന്ന ഇരട്ട

വോട്ടുകൾ ഒഴിവാക്കാതെയാണ് ജനുവരി അഞ്ചിന് പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വർഷങ്ങളായി ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരും (ബി.എൽ.ഒ)രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും (ബി.എൽ.എ) ക്രമപ്പെടുത്തിയ പട്ടികയാണ് തലകീഴായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരെ അങ്കമാലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോർജ് ഒ.തെറ്റയിൽ ഇലക്ഷൻ കമ്മീഷനും ജില്ലാ കളക്ടർ, ആലുവ താലൂക്ക് ഇലക്ഷൻ വിംഗ് എന്നിവർക്കും പരാതി നൽകി.