അങ്കമാലി: കേന്ദ്ര ബഡ്ജറ്റിലെ തൊഴിലാളിവിരുദ്ധ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു അങ്കമാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയാ ട്രഷറർ കെ.ഐ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗങ്ങളായ ജിജോ ഗർവ്വാസീസ്, വി.എ. ഷാജി, നഗരസഭ കൗൺസിലർ പി.എൻ. ജോഷി തുടങ്ങിയവർ സംസാരിച്ചു.