അങ്കമാലി: കൊവിഡ് മൂന്നാംതരംഗത്തെത്തുടർന്ന് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. പഞ്ചായത്തിലെ കൊവിഡ് ബാധിതരായ വീടുകളിലെ ആവശ്യക്കാർക്ക് സമൂഹ അടുക്കളവഴി സൗജന്യമായി ഭക്ഷണം എത്തിക്കുന്നത്.
സമൂഹഅടുക്കളയുടെ ഉദ്ഘാടനം പ്രസിഡന്റ് അൽഫോൻസാ ഷാജൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, മെമ്പർമാരായ സി.വി. അശോക്‌കുമാർ, സൗമിനി ശശീന്ദ്രൻ, ത്രേസ്യമ്മാ ജോർജ്, സിജു ഈരാളി, അഡ്വ. ജേക്കബ് മഞ്ഞളി, പഞ്ചായത്ത് സെക്രട്ടറി ടി.ജി. മധുസൂദനൻ, അസി. സെക്രട്ടറി സുനിൽ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജയൻ, രാജു അമ്പാട്ട്, ഐ.പി. ജേക്കബ്, ടി.സി. ഷാജൻ, ജോളി പി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.